Category: News

വി. അംബ്രോസ് ചരിത്രത്തിലും സാഹിത്യത്തിലും

Contributions of St. Ambrose in arts, Literature and Religion

An Article by Mukkath Thomas Peter

When he (Ambrose) was reading,his eyes ran over the page and his heart perceived the sense, but his voice and tongue were silent
(Confessions , Book VI ,St.Augustine)
A man in a room with a book , reading without saying the words
(On the cult of Books.Jorge Luise Borges 1951)
It was December seventh , the feast of Saint Ambrose the Bishop
(of Love and other Demons . Gabriel Garcia Marquez)

നിശബ്ദതയുടെ അപാരമായ കനം തൂങ്ങുന്ന ഗ്രന്ഥാലയത്തിൽ പുസ്തകത്താളുകളിലൂടെ വായനയുടെ ദിവ്യ സ്വർഗ്ഗത്തിലേക്ക് ഹൃദയത്തെയുയർത്തുന്ന വിശുദ്ധ അംബ്രോസിന്റെ ഒരു ചിത്രം സെന്റ് അഗസ്റ്റിൻ വാക്കുകൾ കൊണ്ട് കോറിയിടുന്നുണ്ട്. പുസ്തകങ്ങൾക്കൊപ്പം ഒറ്റമുറിക്കുള്ളിൽ ഏകാന്ത മൗനിയായി വായനയിൽ മുഴുകുന്ന ഈ ദൃശ്യം, അഗസ്റ്റിന്റെ മനസ്സിൽ പറ്റിച്ചേർന്ന അസാധാരണ കാഴ്ചയായിരുന്നു എന്ന് ബോർഹെസ് പറയുന്നു. ആധുനിക ലാറ്റിൻ അമേരിക്കൻ സാഹിത്യകാരനായ ബോർ ഹെസ്, വിവേകശാലിയായ ഒരു വായനക്കാരന്റെ ക്ലാസിക്കൽ മാതൃകയായി സെന്റ്. അഗസ്റ്റിനെ ഉയർത്തിക്കാട്ടുന്നു .അനീതിക്കു മുന്നിൽ ജ്വലിച്ചുയരുന്ന അഗ്നി വികാരം പുസ്തകങ്ങൾക്കരികിലെത്തുമ്പോൾ നീലത്തടാകത്തിന്റെ ഏകാന്തത ശാന്തമായി പരിണമിക്കുന്നത് അഗസ്റ്റിൻ പുണ്യവാളനെ അൽഭുതപ്പെടുത്തിയിരുന്നു. പൂർവ്വ സ്മരണകളിലേക്കുള്ള ഒരു തീർത്ഥാടനമായിരുന്ന അംബ്രോസിനു വായന
പ്രാർത്ഥനയുടെ സംസ്ക്കാരം പെയ്തിറങ്ങുന്ന മോനിക്ക പുണ്യവതി മകനായ അഗസ്റ്റിനെ അംബ്രോസിന്റെ മാർഗ്ഗത്തിലേക്ക് ആനയിച്ചു. കൊടുങ്കാറ്റുകളെ എതിരിടുന്ന മഹാപർവ്വതത്തിന്റെ ആത്മബലവുമായി വെല്ലുവിളികളെ അതിജീവിക്കുന്ന അബ്രോസിന്റെ വിശ്വാസദൃഢത ക്രിസ്തുവിലേക്കുള്ള കവാടമായി അഗസ്റ്റിൻ തിരിച്ചറിയുകയായിരുന്നു.അംബ്രോസിന്റെ സർഗ്ഗ പ്രതിഭയുടെ നക്ഷത്ര വെളിച്ചമായിരുന്നു സെന്റ്. അഗസ്റ്റിൻ.
മിലാനിലെ ബിഷപ്പായിരുന്ന അംബ്രോസിന്റെ ശിഷ്യൻ എന്നാണ് ബോർ ഹെസ്സിന്റെ വിശേഷണം. ശിഷ്യൻ ഗുരുവിനെ ആഴത്തിൽ പൂരിപ്പിച്ചപ്പോൾ വിശ്വസാഹിത്യത്തിന് കൈവന്ന നേട്ടം, confessions അഥവാ ഏറ്റുപറച്ചിൽ(കുമ്പസാരം) എന്ന മഹാഗ്രന്ഥമായിരുന്നു.


ക്രിസ്തീയ വിശ്വാസത്തിന്റെ ബലിഷ്ഠ ഗോപുരമായാണ് വിശുദ്ധ അംബ്രോസ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്.ദേശാതിർത്തികൾക്കു മീതേ രണോത്സുക രഥവേഗങ്ങളുടെ ചാലുകീറി യ സാമ്രാജ്യത്വ മോഹങ്ങളുടെ അധാർമ്മിക അധികാരപ്രയോഗങ്ങൾ അക്ഷോഭ്യനായി ചോദ്യം ചെയ്യുന്ന മനുഷ്യാന്തസ്സിന്റെ ഉദയം അംബ്രോസിലൂടെ സംഭവിച്ചു.ഗ്രീക്കിൽ അംബ്രോസിയ (Ambrosia) എന്നാൽ അനശ്വരത എന്നാണർത്ഥം. ജരാനരകളേയും മരണത്തേയും അകറ്റുന്ന ഒരു പാനീയമാണ് ഗ്രീക്ക് ദേവന്മാർക്ക് അംബ്രോസിയ (ഹോമർ )
മനുഷ്യത്വത്തെ ചവിട്ടിമെതിക്കുന്ന അഹന്തകളെ ,നന്മയെ ഭരിക്കാനെത്തുന്ന ഹിംസയെ, തിന്മകളെ ആഘോഷിക്കുന്ന അജ്ഞതയെ, നീതിരഹിത്യത്തെ എല്ലാം നിർഭയനായി പ്രതിരോധിക്കാൻ അംബ്രോസിനു കഴിഞ്ഞു. വിമോചിക്കപ്പെടുന്ന മനുഷ്യനിലൂടെ മാത്രമേ ഈ ലോകം മുന്നോട്ടു കുതിക്കുകയുള്ളുവെന്ന് വിശുദ്ധൻ ദൃഢമായി വിശ്വസിച്ചു.അതിനാൽ കാലത്തിനും ചരിത്രത്തിനും മുന്നിൽ തന്റെ വിശ്വാസവും ധീരതയും പ്രതിഷ്ഠിച്ചു.രക്തസാക്ഷികൾ ചുടുനിണം വീഴ്ത്തി സംരക്ഷിച്ച സഭയുടെ അനസ്യൂതിയിൽ ആവേശഭരിതനാകുന്ന അംബ്രോസ്, പ്രവാചകോന്മുഖമായ ഉൾക്കാഴ്ചയോടെ പറഞ്ഞു. “ഭൂമിയിലെ എല്ലാ എതിർപ്പുകൾക്കു നടുവിലും അചഞ്ചലമാണീ സഭ. തിരമാലകൾ അതിനെ ഇളക്കാനാവില്ല. അവൾക്കു ചുറ്റുമുള്ളതെല്ലാം ഭയാനകമായി ഇളകി മറിയുമ്പോഴും, കപ്പൽച്ചേ തം വന്നവർക്ക് ശാന്ത തുറമുഖം പോലെ എല്ലാവരും രക്ഷകണ്ടെത്തും എന്നവൾ വാഗ്ദാനം ചെയ്യുന്നു ” ഋഷിയുടെ കാവ്യനീതിയായി ചരിത്രം ഈ പ്രവചനത്തെ മാറ്റിത്തീർത്തു. ( Amid the agitation of the world, the church remains unmoved, the waveട cannot Shake her… Ambrose)

നാഗരീകതയുടെ കഥ (The Story of Civilization) വിൽ ഡ്യുറണ്ട് എന്ന ചരിത്രകാരന്റെ ഗ്രന്ഥപരമ്പരയാണ്.ഇതിൽ ഒരു പുസ്തകം (The Age of Faith) “വിശ്വാസത്തിന്റെ കാലഘട്ടം” ആണ്.അംബ്രോസിനെ കേന്ദ്രീകരിച്ച് നാഗരികതയുടെ വികാസപരിണാമങ്ങൾ ഇതിൽ വിശകലനം ചെയ്യുന്നു. സഭയുടെ നാലു മഹാ പിത ക്കന്മാരിൽ പ്രധാനിയായി അംബ്രോസിനെ വിലയിരുത്തുന്നു. രാജകീയ അംബ്രോസ് (Majestic Ambrose) എന്നാണ് വിൽ ഡ്യൂറണ്ടിന്റെ വിശേഷണം. എഡ്വേർഡ് ഗിബ്ബന്റെ The decline and fall of Roman Empire ലെ ഇരുപത്തിയേഴാം അധ്യായം വിശുദ്ധ അംബ്രോസിനെക്കുറിച്ചുള്ളതാണ്. കത്തോലിക്കാ സഭ ഏറ്റവും കടുത്ത എതിർപ്പുകൾ നേരിട്ടത് ആദ്യ നൂറ്റാണ്ടുകളിലായിരുന്നു. സഭയെ ശക്തമായൊരു സാന്നിധ്യമാക്കിയത് അംബ്രോസിന്റെ നിശ്ചയദാർഢ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അവസാന നാളുകളിൽ കത്തോലിക്കാ സഭ നിർണ്ണായക ശക്തിയായി ഉയർന്നു വന്നത് ആധുനിക യൂറോപ്പിന്റെ വളർച്ചയെ സഹായിച്ചു.

വി.അംബ്രോസ് ചരിത്രത്തിലും സാഹിത്യത്തിലും

#Part 2

ഇന്നത്തെ യൂറോപ്പിനെ രൂപപ്പെടുത്തിയതിൽ സഭയ്ക്കും അബോസിനും ഉള്ള പങ്ക് ചരിത്രം സുവർണ്ണ ലിപികളിൽ കുറിച്ചിട്ട യാഥാർത്ഥ്യമാണ്. യൂറോപ്പ് അധികാരശക്തിയായി ലോകമെങ്ങും വളർന്നു.ഒപ്പം ഹിംസയെ സ്നേഹം കൊണ്ടും നേരിടാം എന്ന് പഠിപ്പിച്ച കാൽവരിയിലെ സഹന സന്ദേശവും. പത്രോസിന്റെ പിൻമുറക്കാർ ചരിത്രത്തിനൊപ്പമായി മാറി. ലോക ചരിത്രത്തിൽ അംബ്രോസിനുള്ള സ്ഥാനം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്.അംബ്രോസിനെ കൂടാതെ യൂറോപ്യൻ ചരിത്രത്തിന് കാൽ നൂറ്റാണ്ടു പോലും മുന്നോട്ടു ചലിക്കുവാൻ കഴിയുമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഏക ദൈവ വിശ്വാസത്തിന്റെ കൂടാരത്തിലേക്കാണ് അംബ്രോസ് റോമിനെ നയിച്ചത്.ഈശ്വരനിഷേധികളായ വിഗ്രഹാരാധകർക്കെതിരെ നിരന്തര പോരാട്ടം തുടർന്നു. റോമിലെ സെനറ്റ് ഹാളിലെ “വിജയത്തിന്റെ ബലിത്തറ “ആയിരുന്നു വിഗ്രഹാരാധകരുടെ പൊതു സ്ഥലം.റോം ക്രിസ്തുമതത്തിലേക്ക് പരിവർത്തനപ്പെട്ടപ്പോൾ ഇതു പിഴുതെറിയപ്പെട്ടു വിഗ്രഹാരാധകർ കാത്തിരുന്നു. ബലിത്തറ പുനരുദ്ധരിക്കാൻ അവർ എല്ലാ വഴികളും തേടി.യൂ ജിനിയസിന്റെ സഹായത്തോടെ ഇത് പുനർ നിർമ്മിച്ചു.അംബ്രോസിന്റെ ആവശ്യപ്രകാരം ദയോഡോസിയുസ് ചക്രവർത്തി ഇതു തകർത്തു. വിഗ്രഹാരാധന നിയമം മൂലം നിരോധിച്ചു. Theodosius was the first of the emperor baptized in the true faith of trinity (wildurent).

മിലാനിലെ ഗവർണർ ആയിരുന്ന അബ്രോസ് മെത്രാനായി അഭിഷിക്തനായപ്പോൾ തനിക്കുള്ളതെല്ലാം പാവങ്ങൾക്ക് വിതരണം ചെയ്തു. കത്തീഡ്രലിലെ സ്വർണ്ണവും ആഭരണങ്ങളും വിറ്റ് യുദ്ധ തടവുകാരെ മോചിപ്പിച്ചു.(വിൽഡ്യൂറണ്ട് ). വാലന്റിയൻ രണ്ടാമൻ ചക്രവർത്തിയോട് അംബ്രോസ് പറഞ്ഞു “നിങ്ങൾക്ക് കൊട്ടാരങ്ങൾ ഉണ്ട്. ദേവാലയങ്ങൾ ബിഷപ്പുമാർ നോക്കട്ടെ ” ചക്രവർത്തിയുടെ അമ്മയായ ജൂലിയനിൽ നിന്നും പേർഷ്യൻ ബസ്ലിക്ക സംരക്ഷിക്കുവാൻ വിശ്വാസികളുമായി വിശുദ്ധൻ നേരിട്ടിറങ്ങി. ചക്രവർത്തിനിക്ക് പിന്മാറേണ്ടി വന്നു. സാമ്രാജ്യത്വം ക്രൂര യാഥാർത്ഥ്യമായി മാറിയ മറ്റൊരു സംഭവവും ഇതിനിടയിൽ നടന്നു. ദസ ലോനിക്കയിലെ ജനങ്ങൾ റോമാ ചക്രവർത്തിയെ ധിക്കരിച്ചു. ചക്രവർത്തിയുടെ സേവകരുടെ അറുത്തുമാറ്റിയ അവയവങ്ങളുമായി അവർ തെരുവിൽ നൃത്തമാടി.ഇതറിഞ്ഞ ദയോഡോണീയൂസ് ചക്രവർത്തി ദസ ലോനിക്കയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യാൻ ആജ്ഞ പുറപ്പെടുവിച്ചു. അവിടെയുള്ളവരെ മുഴുവൻ പ്രലോഭിപ്പിച്ച് രാജസേവകർ രഥയോട്ട മത്സരം കാണുവാൻ ക്ഷണിച്ചു. വഴിയിൽ പതിയിരുന്ന ചക്രവർത്തിയുടെ സൈനികർ ഏഴായിരം വരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ കുട്ടക്കുരുതിക്കിരയാക്കി.എന്നാൽ ചരിത്ര രേഖകൾ പറയുന്നത് മറ്റൊന്നാണ്. ക്രിസ്ത്യൻ വിശ്വാസിയായിത്തീർന്ന യോഡോണിയുസ് ചക്രവർത്തി ആദ്യം പുറപ്പെടുവിച്ച കല്പന നടപ്പാക്കരുതെന്ന് മറ്റൊരു ലിഖിതം പുറപ്പെടുവിച്ചിരുന്നു.പക്ഷെ ഒളിഞ്ഞിരുന്ന സൈനികരുടെ അടുക്കൽ ആ കല്പന എത്തുവാൻ ഏറെ വൈകി.(വിൽഡ്യൂറണ്ട chap II. P 26)

ചക്രവർത്തിയുടെ ഈ പ്രതികാര നടപടിയിൽ റോമാ സാമ്രാജ്യം കിടുങ്ങി വിറച്ചു. കുറ്റവാളിയായ ചക്രവർത്തിയുടെ സാന്നിധ്യത്തിൽ കുർബ്ബാന അർപ്പിക്കുകയില്ലെന്നും ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്നും അബ്രോസ് ആവശ്യപ്പെട്ടു. എന്നാൽ കത്തീഡ്രലിൽ കയറുവാൻ ചക്രവർത്തി ശ്രമിച്ചു.അംബ്രോസ് തടുത്തു.(The emperor tried to enter the Cathedral but Ambrose himself barred the way.(Wild urent) ഗിബ്ബൺ എഴുതിയത് മറ്റൊന്നാണ്. സ്വർഗ്ഗത്തിൽ നിന്നുള്ള പ്രതിപുരുഷനെപ്പോലെ അംബ്രോസ് കത്തീഡ്രൽ അങ്കണത്തിൽ വച്ച് സാമ്രാട്ടിനെ തടുത്തു.(He (emperor) was Stopped in the Porch by the arch bishop who In the tone and language of an ambassador of Heaven – (Gibben Chapter XXVII P.59) ഒരു ജനതയെ നാമാവശേഷമാക്കുവാൻ കല്പന പുറപ്പെടുവിച്ചയാൾ ഈ ജനത്തോട് പരസ്യമായി മാപ്പു പറയണമെന്ന് അംബ്രോസ് ആവശ്യപ്പെട്ടു. ചരിത്രത്തെ മാറ്റിമറിച്ച നിമിഷങ്ങളായിരുന്നു അത്.
യൂറോപ്യൻ നാഗരീ കതയുടെ കുതിപ്പ് അംബ്രോ സിലൂടെയായിരുന്നു എന്ന് പ്രശസ്ത ചരിത്രകാരനായ പ്രൊഫസർ അർനോൾഡ് ജെ.ടോയിൻബി വിലയിരുത്തുന്നു. രാജവാഴ്ചയ്ക്കുമേൽ സഭ നേടിയെടുത്ത പരമാധികാരം യൂറോപ്യൻ നഗരീകതയുടെ രൂപപ്പെടലിന് ഇടയായി എന്നാണാ നിരീക്ഷണം. “സീസറോപേപ്പിസം” എന്നാണാ പ്രതിഭാസത്തിന്റെ പേര്.ബഹുദൈവ വിശ്വാസത്തിലേക്കും വിഗ്രഹാരാധനകളിലേക്കും യുദ്ധങ്ങളിലേക്കും എളുപ്പം ചിതറുവാൻ തയ്യാറായി നിൽക്കുന്ന രാജവാഴ്ചകളായിരുന്നു യൂറോപ്പിന്റെ ശാപം. ജീർണ്ണതകളുടേയും ബലഹീനതകളുടേയും കനത്ത ഭാണ്ഡം എന്നും ഇവർക്ക് കൂട്ടുണ്ടായിരുന്നു.

വി.അംബ്രോസ് ചരിത്രത്തിലും സാഹിത്യത്തിലും
#Part 3

ദയോഡോസിയൂസ് ചക്രവർത്തിയും അംബ്രോസും കത്തീഡ്രലിനു മുന്നിൽ നേർക്കുനേർനിന്നപ്പോൾ ചരിത്രം പുതിയ ചാലുകളിലൂടെ ഒഴുകുവാൻ തയ്യാറെടുക്കുകയായിരുന്നു. “ചക്രവർത്തി കത്തോലിക്കാ സഭയിലാണ്. സഭയ്ക്ക് മേൽ അല്ല ” എന്ന് അംബ്രോസ്.പഴയ നിയമത്തിൽ ദാവീദു രാജാവും കുറ്റം ചെയ്തിട്ടുണ്ടെന്ന് ച ക്രവർത്തി.അംബ്രോ സിൽ നിന്നും പുതിയ ഇടിമുഴക്കം ഉയർന്നു. “കുറ്റം ചെയ്യുന്നതിൽ താങ്കൾ ദാവീദിനെ അനുകരിക്കുകയാണെങ്കിൽ പശ്ചാത്താപത്തിലും ദാവീദിനെ അനുകരിക്കണം” (ഗിബ്ബൻ).രാജ കിങ്കരന്മാരുടെ കുളമ്പടി കേൾക്കുമ്പോൾ മേലങ്കിയൂരി നിലത്തു വിരിച്ച് നമസ്ക്കരിക്കുവാൻ മാത്രം ശീലിച്ച ജനതയ്ക്കു മുന്നിലാണ് യൂറോപ്പിന്റെ രാഷട്രീയ ഭൂപടമാകെ മാറ്റിമറിച്ച ഈ അഭിമുഖീകരണം നടന്നത്.| “ഹീറോസ് ” അഥവാ വീരന്മാരാണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നഭിപ്രായപ്പെട്ട തോമസ് കാർലയിനെ അംഗീകരിക്കുന്ന ടോമിൻ ബി, സർഗാത്മക വ്യക്തിത്വങ്ങളാണ് ചരിത്ര നിർമ്മാതാക്കൾ എന്നു വാദിച്ചു. യൂറോപ്പിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുന്ന വിധം അംബ്രോസ് എങ്ങനെ നിർണ്ണായക ശക്തിയായി എന്നറിയുവാൻ അർണോൾഡ് ജെ.ടോയി ൻബ്ബിയുടെ Study of History 593 മുതലുള്ള പേജുകൾ ഉദ്ധരിക്കേണ്ടിവരും.
ഒരുവന്റെ ശബ്ദം അപരൻ സംഗീതം പോലെ ആസ്വദിക്കുന്ന നാളുകൾ സ്വപ്നം കണ്ട് ജീവൻ ഹോമിച്ച ആദിമ ക്രൈസ്തവ രക്തസാക്ഷികളുടെ മഹാത്യാഗത്തിന്റെ സാക്ഷ്യമാകുകയായിരുന്നു അബ്രോസ്.ക്രിസ്തുവിനായി ജീവൻ സമർപ്പിച്ച സെൻഹർ രാജകുമാരനുണ്ടായിരുന്ന പേരാട്ട വീര്യം അംബ്രോസിലും നിലനിന്നു. തേൻ മഴയായി വാക്കുകൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ പതിഞ്ഞു ആർദ്രതയും ആവേശവും ശക്തിയായി വാക്കുകളിൽ ജീവിച്ചു. അനുഷ്ഠാനങ്ങളുടെ മരുഭൂവിൽ വറ്റിവരളാത്ത വിജ്ഞാനത്തിന്റെ തെളിനീരുറവകളിലേക്ക് പുണ്യവാളൻ മനസ്സുകൊണ്ട് ഇറങ്ങിച്ചെന്നു. ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു.
ഒരു പുരുഷായുസ്സിനു ചെയ്യുവാൻ കഴിയുന്നതിനുമപ്പുറം ഗ്രന്ഥങ്ങളുടെ ലോകത്ത്, ഈ വിശുദ്ധൻ ചെയ്തു. വിശുദ്ധ ലൂക്കായുടെ സുവിശേഷം വ്യാഖ്യാനിച്ചത് ഏറെ പ്രശസ്തമാണ്. ആയിരക്കണക്കിന് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. അന്നത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ യോഗ്യതകളായിരുന്ന സാഹിത്യം, നിയമം, പ്രഭാഷണം, എന്നീ മേഖലകളിൽ അത്യുത്തമനായി.ഗ്രീക്കും ലാറ്റിനും വിജ്ഞാനത്തിന്റെ കവാടങ്ങൾ എന്ന നിലയിൽ സ്വായത്തമാക്കി.

*Ambrosian Chant*


ചക്രവർത്തിനി ജസ്റ്റീന പടയാളികളുമായി പോർഷ്യൻ ബസ്ലിക്കയ്ക്കു ചുറ്റും തമ്പടിച്ച് പിടിച്ചെടുക്കുവാൻ ശ്രമിച്ചപ്പോൾ അംബ്രോസ് വിശ്വാസികൾക്കൊപ്പം ബസ്ലിക്കയിൽ പ്രാർത്ഥനാനിരതനായി. സംഗീതത്തിന്റെ മാസ്മരിക ശക്തി അറിയാമായിരുന്ന അംബ്രോസ് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു. സങ്കീർത്തനങ്ങളും സ്തോത്രഗീതങ്ങളും ഇതിനായി ചിട്ടപ്പെടുത്തി. വിശ്വാസികൾ ഗീതങ്ങളാലപിച്ച് പ്രാർത്ഥനയിൽ മുഴുകിയപ്പോൾ പുറത്തു നിന്നുള്ള പട്ടാളക്കാരുടെ മനസ്സും സാവധാനം അലിഞ്ഞു. അവരിൽ പലരും ഈ പ്രാർത്ഥനയിൽ പങ്കുകൊണ്ടു.അന്നു ചിട്ടപ്പെടുത്തിയ സ്തോത്രഗീതങ്ങൾ (Ambrosian chant) അംബ്രോസിയൻ ഗീതങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.ആറുവരികളുള്ള ഏകകം (unit) ആണ് ഈ ഗീതങ്ങളുടെ സവിശേഷത.ഈ ഏകകമുപയോഗിച്ച് വീണ്ടും നിരവധി “chant “കൾ നിർമ്മിച്ചു.

A Few Examples are Below:

Kyrie eleison (Ambrosian Chant)

Ambrosian Chant – Ecce quam bonum et jocundum

ദിവ്യബലിയിൽ സംഗീതത്തിന് പ്രാധാന്യം ലഭിച്ചു തുടങ്ങിയത് അംബ്രോസിയൻ സ്തോത്രഗീതങ്ങൾക്കൊപ്പമാണ്.
Eterne rerum conditor
Des Creator omnium
Jam Surigil hora tertia
തുടങ്ങി നിരവധി chantകൾ ഉണ്ട്. ഗ്രീക്ക് ക്ലാസിക്കുകളും ലാറ്റിൻ സാഹിത്യവും അംബ്രോസിലെ സർഗപ്രതിഭയെ ഉണർത്തിയതിനു തെളിവാണീ സ്തോത്രഗീതങ്ങൾ. മുഴുനീള പ്രാർത്ഥനകളാണിവ. Veni Redemptor gentium – ഒരു ക്രിസ്തുമസ് ഗീതമാണ്. ഗ്രീക്ക് റോമൻ ആരാധനാക്രമത്തിലെ പല അംശങ്ങളും സംഗീത സാന്ദ്രമായ ആരാധനാരീതികളും അംബ്രോസിന്റെ കർശനമായ മേൽനോട്ടത്തിൽ ക്രിസ്ത്യൻ ആരാധനാ സമ്പ്രദായത്തിലേക്ക് സ്വാംശീകരിച്ചു.
റോമിലെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളുമായി നിരന്തര ബന്ധം നിലനിർത്തിയിരുന്ന അബ്രോസിന്റെ എഴുത്തുകളുടെ അപൂർവ്വ ശേഖരം നിരവധി വാല്യങ്ങളിലായി ബെനഡിഷ്യൻ പുരോഹിതന്മാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കത്തീഡ്രലിൽ വച്ചും വിശ്വാസികളെ വ്യത്യസ്ത സന്ദർഭങ്ങളിൽ ആശീർവദിച്ചും പുണ്യവാളൻ നടത്തിയ പ്രസംഗങ്ങൾ പലതും സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി പുസ്തകങ്ങളാക്കി. വിശുദ്ധ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനം, പ്രസംഗങ്ങളുടെ സവിശേഷത ആയിരുന്നു.(Exegetical Works) വിശുദ്ധ ഗ്രന്ഥവ്യാഖ്യാനങ്ങൾ എന്ന പേരിലാണ് ഈ ഗ്രന്ഥങ്ങൾ അറിയപ്പെടുന്നത്. അവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിനു നൽകിയ വ്യാഖ്യാനങ്ങളായിരുന്നു.

വി.അംബ്രോസ് ചരിത്രത്തിലും സാഹിത്യത്തിലും
#Part 4

*മറ്റു ചിലഗ്രന്ഥങ്ങൾ*

  • Hexaemeron (ഹെക്സാമറോൺ ) ആറു ദിവസം നീണ്ടു നിന്ന സൃഷ്ടികർമ്മത്തെ വ്യാഖ്യാനിക്കുന്നു. ധാർമ്മികതയായിരുന്നു പ്രതിപാദ്യ ആശയം. ഉല്പത്തി പുസ്തകത്തിന്റെ ഒരു വ്യാഖ്യാനവും കൂടിയാണിത്.( I : 1-26 വരെ)
  • De Paradiso പറുദീസയിൽ നമ്മുടെ ആദിമാതാപിതാക്കൾ നേരിട്ട പ്രലോഭനം ഈ പുസ്തകം ചർച്ച ചെയ്യുന്നു.പറുദീസായെ നമ്മുടെ ആത്മാവുമായി താരതമ്യം ചെയ്യുന്ന ഗംഭീരമായ ‘അലിഗറി’ ഈ പ്രസംഗങ്ങളുടെ പ്രത്യേകതയാണ്
  • De Cainet Abel – കായേനും ആബേലും വ്യാഖ്യാനിക്കപ്പെടുന്നു .സോദര രക്തം ഭൂമിയിൽ നിപതിച്ച ശാപഗ്രസ്തമായ ആ നിമിഷങ്ങൾക്കു മുന്നിൽ ഉള്ളിൽ ഇരമ്പുന്ന നദിയായി വ്യാഖ്യാനം മാറുന്നു .സാഹിത്യത്തിലെ ഏറ്റവും മികച്ച “അലിഗറി “യായി ഇത് പരിഗണിക്കപ്പെടുന്നു.

 

  • De Patriarchies -387 നും 388നും ഇടയ്ക്ക് നടത്തിയ പ്രസംഗങ്ങൾ 7 പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചു.
  • De Thobia – തോബിയാസിനെ വ്യാഖ്യാനിക്കുന്നു. കൊള്ള പലിശക്കാർക്കെതിരെ വിമർശനത്തിന്റെ ചാട്ടുളിയായി ആഞ്ഞടിക്കുവാൻ അഗസ്റ്റിൻ പുണ്യവാളന്നും മറ്റുള്ളവരും ഈ പുസ്തകത്തെയാണ് ഉപയോഗിച്ചിരുന്നത്.
  • De Nabuthe Jezraelitha – അത്യാഗ്രഹത്തെ വിമർശിക്കുന്ന പ്രസംഗങ്ങളായിരുന്നു ഇവ.
  • De interpellatione Job et David – ഇതിൽ ഒന്നും മൂന്നും പുസ്തകങ്ങൾ ജോബിനേയും രണ്ടും നാലും പുസ്തകങ്ങൾ ദാവീദിനേയും വ്യാഖ്യാനിക്കുന്നു.
  • Enarrationes: Psalmons Davidecos – സങ്കീർത്തനങ്ങളെ വിവരിക്കുന്നു. ഒന്നാം അധ്യായത്തിൽ നിന്നും 35-40 ,43,45,47,48,61 എന്നീ സുവിശേഷ വാക്യങ്ങളുടെ വിപുലമായ വ്യാഖ്യാനങ്ങളാണ് ഉള്ളത്.
  • ധർമ്മസംഹിതകളടങ്ങുന്ന മറ്റൊരു വിഭാഗം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട. ഇതിൽ ഏറേ ശ്രദ്ധിക്കപ്പെട്ടത് സിസറോയുടെ De officiis നെ മാതൃകയാക്കി എഴുതിയ De officiiട mini Strorum പുരോഹിതനായാലും ഭരണകർത്താവായാലും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട കടമകൾ വ്യക്തമാക്കുന്നു. നിയമം വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
  • De lege Dei – ദയോ ഡോസിയുസ് ചക്രവർത്തിയുടെ ആവശ്യപ്രകാരം റോമൻ നിയമവും മോശയുടെ നിയമവും തമ്മിലുള്ള താരതമ്യ പഠനം.
  • De virginibus – 377 ൽ സഹോദരിമാർ സിലിനിയയുടെ കന്യാവ്രത ചടങ്ങിനോടനുബന്ധിച്ച് അഗ്നസ്പുണ്യവതിയുടെ പെരുന്നാളുകളിലും നടത്തിയ പ്രസംഗങ്ങൾ സമാഹരിച്ചത്.
  • De viduis – വിധവകൾക്കു വേണ്ടിയുള്ള പ്രസംഗങ്ങൾ അടങ്ങിയത്.
  • De virginitable ,De Institutione virginis – കന്യ കയായിരിക്കേണ്ടതിന്റെ പ്രാധാന്യവും മഹത്വവും എടുത്തു പറയുന്നു. തിരു ബലികർമ്മങ്ങളിൽ നിന്നും പ്രഭു കുടുംബത്തിലെ കന്യകമാരെ മാറ്റി നിർത്തിയിരുന്ന സാമൂഹ്യക്രമം അംബ്രോസിന്റെ ശക്തമായ ഉത്ബോധനങ്ങൾക്കു ശേഷം അവസാനിച്ചു. കന്യകാ മാതാവിന്റെ പ്രസക്തിയിലായിരുന്നു പ്രസംഗങ്ങൾ കൂടുതലും ഊന്നിയിരുന്നത്. (Mario-logy) മേരി വിജ്ഞാനീയത്തിന്റെ ആദ്യ മാതൃകയാണീ ഗ്രന്ഥം.
  • ‘De Fide – വിശ്വാസത്തേകുറിച്ചുള്ള അഞ്ചു പുസ്തകങ്ങളുടെ സമാഹാരം. ക്രിസ്തുവിന്റെ ദിവ്യത്വത്തെക്കുറിച്ച് വിശ്വാസികൾക്കായ് അംബ്രോ സ് നടത്തിയ പ്രസംഗങ്ങളായിരുന്നു ഇവ.
  • De Spiritu Sancto _ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഗ്രന്ഥം. പരിശുദ്ധാത്മാവ് ദൈവമാണെന്നുള്ള യാഥാർത്ഥ്യത്തിലാണ് ഊന്നുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും – പൊരുൾ തേടലായിരുന്നു. ഗ്രീക്ക് ജ്ഞാനം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ത്രിത്വത്തെക്കുറിച്ചുള്ള ഈ പ്രസംഗങ്ങളിലായിരുന്നു.
  • De lncamationis ,Dominicae sacramento – ദൈവത്തിന്റെ അത്ഭുതാവഹമായ രഹസ്യാത്മകതയെ വിശകലനം ചെയ്യുന്നു. ദൈവവും മനുഷ്യനുമായിരിക്കുന്ന ദിവ്യത്യത്തിന്റെ പൊരുളാണ് അംബ്രോസ് അവിശ്വാസികളുടെ മുന്നിൽ അവതരിപ്പിച്ചത്. വിശ്വാസത്തെ സംബന്ധിച്ച പ്രസംഗങ്ങളുടെ വളർച്ച ഈ പുസ്തകത്തിൽ കാണുന്നു.
  • De mysteriis – ജ്ഞാനസ്നാനം സ്വീകരിച്ച അംബ്രോസ് എന്ന ചെറുപ്പക്കാരൻ കുർബാന എന്ന ക്രിസ്തുവിന്റെ ദിവം അടയാളത്തെ എങ്ങനെ അനുഭവിച്ചറിയുന്നു എന്ന അന്വേഷണമാണീ പുസ്തകം’. സ്മരണകളിലൂടെ മനസ്സിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള ഒരു ആത്മീയ യാത്ര. ഈ ഗ്രന്ഥം 387 -ൽ എഴുതപ്പെട്ടതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
  • സെന്റ്.അംബ്രോന്നിന്റെ സെക്രട്ടറിയായിരുന്ന പൗലിനസ് എഴുതിയ ജീവചരിത്രം 1961-ൽ മൈക്കിൾ പെല്ലെജിനോ പുന:പ്രകാശനം ചെയ്തു. 1935ൽ എഫ്. ഹോമെസ് ഡുഡൻ ഏറെ ക്ലേശിച്ച് The life and times of St. Ambrose രണ്ടു വാല്യങ്ങളാക്കി പ്രസിദ്ധീകരിച്ചു. 1948 ലും 1969 ലുമായി ഇറങ്ങിയ Late Latin writers and their Greek Sources ഇന്ന് നമുക്കാശ്രയിക്കാവുന്ന ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നാണ്.
  • നാലാം നൂറ്റാണ്ടു മുതൽ വിവിധ ചിന്തകന്മാർ ഉദ്ധരിക്കാറുണ്ടായിരുന്ന പുണ്യവാളന്റെ ചില പുസ്തകങ്ങൾ ഇന്ന് ലഭ്യമല്ല. Exposito Isaiae Prophetiae ,Liber de Sa cramento regenerationis de Philosophia ,Libellus ad Pansophiumpuerum ,Libri quatuor regnorum ,Expositio fidei എന്നീ അഞ്ചു പുസ്തകങ്ങളുടെ കയ്യെഴുത്തുപ്രതി പോലും കിട്ടാറില്ല. ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ വിജ്ഞാനീയ മണ്ഡലത്തിന് സംഭാവന ചെയ്ത അംബ്രോസ് പുണ്യവാളന്റെ എന്നന്നേക്കുമായി നഷ്ടമായ അഞ്ചു ഗ്രന്ഥങ്ങളാണിവ………….. ശുഭം……….

Youth Meet 2017

Youth Meet 2017

This July 9th Sunday we are celebrating the Youth day, in the leadership of KCYM, Edavanakad and other youth Wings like Jesus Youth, Senior Altar Boys with solemn Eucharistic Celebration.

KCYM is very active here and recently our Flash-mob has become a Viral Video all around the Social Media

2017 ജൂലൈ 9-Ɔ൦ തീയതിയാണ് ഈ വർഷം കേരളസഭ യുവജനദിനം ആചരിക്കുന്നത്. എല്ലാ യുവജനങ്ങൾക്കും യുവജന ശുശ്രുഷുകർക്കും യുവജന ദിനത്തിത്തിന്റെ ആശംസകൾ നേരുന്നു.

യുവജനങ്ങൾ സഭയുടെ കരുത്തും പ്രതീക്ഷയമാണ്. അതു കൊണ്ടുതന്നെ യുവജന ശുശ്രൂഷ സഭയുടെ സുപ്രധാനമായ ഒരു അജപാലന മേഖലയാണ്. നമ്മുടെ അതിരൂപതയിൽ പ്രവർത്തിക്കുന്ന യുത്ത് അപ്പോസ്തലേറ്റിന്റെയും, കെ. സി. വൈ. എം., ജീസസ്സ് യൂത്ത്, സി. എൽ. സി. തുടങ്ങിയ യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളോട് നിങ്ങൾ കാണിക്കുന്ന തുറന്ന സഹകരണത്തിനും സഹായത്തിനും പ്രത്യേക എല്ലാവരേയും അഭിനന്ദിക്കുന്നു.

Milan Pilgrimage

Milan Pilgrimage

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu fugiat nulla pariatur. Excepteur sint occaecat cupidatat non proident, sunt in culpa qui officia deserunt mollit anim id est laborum.

First Holy Communion & La Biblia Camp

First Holy Communion & La Biblia Camp

“ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍. “

 

“This is my body, which will be given for you; do this in memory of me.”

The Sacrament of Holy Communion, also known as Eucharist, is a sacred occasion for all Catholics. During the Sacrament of Holy Communion, Christians receive and eat the body and blood of Christ Jesus, and they enter into unity with Christ and the Church. The Church encourages all its members, in a state of grace, to partake of Holy Communion weekly at the Sunday Mass.

This summer the young children of Edavanakad, received their first Holy communion from the Hands of the Vyppin Forane Vicar Rev. Fr. Mathew D’Cunha on May 6th.

We are happy that we received this ye ar a wonderful experience of Summer camp from the Leadership of Major Seminarians of the Archdiocese of Verapoly… The Camp was named as Biblia Children’s Summer Camp.